പരമ്പര നേടണമെങ്കില്‍ കോഹ്‌ലിയെ വീഴ്‌ത്തണം, പക്ഷേ അവൻ ശക്തനാണ്: ഓസീസ് താരം പറയുന്നു...

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (10:12 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിനെ നേരിടാന്‍ ഓസ്‍ട്രേലിയന്‍ ടീം ജാഗരൂകരാണെന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കോഹ്‌‌ലി മികച്ച കളിക്കാരനാണ്, ഏത് സമയത്ത് വേണമെങ്കിലും ശക്തമായി തിരിച്ചുവരാൻ കോഹ്‌ലിയ്ക്ക് കഴിയുമെന്നും സ്റ്റാർക്ക് വ്യക്തമാക്കി. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അപകടകാരികളായ കളിക്കാരുടെ കൂട്ടത്തിലാണ് കോഹ്‌ലിയുടെ സ്ഥാനവും. കോഹ്‌ലി ക്ലാസ് കളിക്കാരനാണ്. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കൂടുതല്‍ കരുത്തോടെ വലിയ സ്കോറുമായി അദ്ദേഹം തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാം. ഇനി ആറ് ഇന്നിംഗ്സുകളില്‍ കൂടി കൊഹ്‌ലിയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കണം. എങ്കിലേ പരമ്പര നേടാനാവുകയുള്ളുവെന്നും സ്റ്റാ‌ർക്ക് വ്യക്തമാക്കി.
 
പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും കൊഹ്‌ലിക്ക് തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായ കൊഹ്‌ലി രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് മാത്രമാണ് നേടിയത്. ടെസ്റ്റില്‍ ഇന്ത്യ 333 റണ്‍സിന് പരായപ്പെട്ടിരുന്നു. മാര്‍ച്ച് നാലിന് ബംഗളുരുവിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 
Next Article