Australia vs India, T20 World CUp 2024: ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ജൂണ്‍ 24 ന്

രേണുക വേണു

വ്യാഴം, 13 ജൂണ്‍ 2024 (07:55 IST)
India vs Australia match in T20 World Cup 2024

Australia vs India, T20 World Cup 2024: സൂപ്പര്‍ 8 ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ജൂണ്‍ 24 ന്. ഗ്രൂപ്പ് എയിലെ ഒന്നാം ടീമായ ഇന്ത്യയും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും സൂപ്പര്‍ 8 ല്‍ ഏറ്റുമുട്ടുന്ന വിധമാണ് ഐസിസി ഫിക്‌സ്ചര്‍. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായോ രണ്ടാം സ്ഥാനക്കാരായോ ഫിനിഷ് ചെയ്താലും ഇന്ത്യ തന്നെയായിരിക്കും A1. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായോ രണ്ടാം സ്ഥാനക്കാരായോ ഓസ്‌ട്രേലിയ ഫിനിഷ് ചെയ്താലും അവരുടെ സ്ഥാനം B2 തന്നെയായിരിക്കും. 
 
സൂപ്പര്‍ 8 ല്‍ ഓരോ ടീമിനും മൂന്ന് കളികള്‍ ഉണ്ടായിരിക്കും. ഗ്രൂപ്പ് സിയില്‍ നിന്ന് അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡോ ആയിരിക്കും സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് എതിരാളികള്‍ ആകുക. ഗ്രൂപ്പ് ഡിയില്‍ നിന്ന് ബംഗ്ലാദേശോ നെതര്‍ലന്‍ഡ്‌സോ സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആകും. 
 
ഐസിസി സീഡിങ് നിയമ പ്രകാരമാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ സൂപ്പര്‍ 8 ല്‍ നടക്കുക. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. മൂന്ന് വീതം മത്സരങ്ങള്‍ കഴിയുമ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് കയറും. ജൂണ്‍ 20, ജൂണ്‍ 22 എന്നീ ദിവസങ്ങളിലാണ് ഇന്ത്യയുടെ മറ്റു സൂപ്പര്‍ 8 മത്സരങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍