India vs Australia, 2nd ODI: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനു അഡ്‌ലെയ്ഡില്‍ തുടക്കം. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു.
കളി തുടങ്ങി ഏഴാം ഓവറില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്കു നഷ്ടമായി. ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിനു ക്യാച്ച് നല്‍കുകയായിരുന്നു.
തൊട്ടുപിന്നാലെ നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെ കോലിയും പുറത്ത്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിനു തന്നെയാണ് കോലിയുടെ വിക്കറ്റും. എല്‍ബിഡബ്‌ള്യുവിലാണ് കോലി കുരുങ്ങിയത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്