India vs Australia 1st ODI: ടോസ് ഇന്ത്യക്ക്, ബൗളിങ് തിരഞ്ഞെടുത്തു; ഇഷാനും ഋതുരാജും ടീമില്‍

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (13:25 IST)
India vs Australia 1st ODI: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മൊഹാലിയില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് 18, ജിയോ സിനിമാസ് എന്നിവയില്‍ മത്സരം തത്സമയം കാണാം. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷനൊപ്പം ഋതുരാജ് ഗെയ്ക്വാദും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
പ്ലേയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി 
 
രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പാറ്റ് കമ്മിന്‍സാണ് ഓസീസ് നായകന്‍. മൂന്നാം ഏകദിനത്തിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ സ്‌ക്വാഡില്‍ തിരിച്ചെത്തുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍