India vs Australia 1st ODI Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ലോകകപ്പിന് മുന്നോടിയായി ഇരു ടീമുകളും കളിക്കുന്ന പ്രധാന ഏകദിന പരമ്പര കൂടിയാണ് ഇത്. കെ.എല്‍.രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മ, വിരാട് കോലി, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്