മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ എന്നിവർ കളിക്കില്ല, ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (19:31 IST)
ഇന്ത്യക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്,ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ കളിക്കില്ല. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പുറമെ ഇരു താരങ്ങളും കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഈ താരങ്ങളെല്ലാം തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരിക്ക് വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് ഇരു താരങ്ങള്‍ക്കും മത്സരം നഷ്ടമാവുന്നത്.
 
സ്റ്റാര്‍ക്കും മാക്വെല്ലും പൂര്‍ണ്ണമായി ഫിറ്റല്ലെന്ന് നായകനായ പാറ്റ് കമ്മിന്‍സാണ് വ്യക്തമാക്കിയത്. 18 അംഗ ഓസീസ് സംഘമാണ് പര്യടനത്തിനായി ഇന്ത്യയിലെത്തിയത്. ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയില്‍ മുഴുവന്‍ സ്‌ക്വാഡിനെ ഇറക്കാനായിരുന്നു ഓസീസ് പദ്ധതി എന്നാല്‍ ഇതിന് തിരിച്ചടി നല്‍കുന്നതാണ് താരങ്ങള്‍ക്കേറ്റ പരിക്ക്. അതേസമയം ഏഷ്യാകപ്പ് നേടിയെത്തുന്ന ഇന്ത്യന്‍ ടീം ആദ്യ 2 മത്സരങ്ങളിലും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാകും ആദ്യ 2 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍