India vs Afghanistan World Cup Match, Predicted 11: ഇഷാന്‍ കിഷന്‍ ഓപ്പണറായി തുടരും, അശ്വിനെ മാറ്റില്ല

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (09:59 IST)
India vs Afghanistan World Cup Match, Predicted 11: ലോകകപ്പില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നാളെ. ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാന്‍ എത്തുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. മുഹമ്മദ് ഷമിക്ക് അഫ്ഗാനിസ്ഥാനെതിരെയും അവസരം ലഭിച്ചേക്കില്ല. പേസര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തുടരും. കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍