Asia Cup 2023, India vs Pakistan: ഏഷ്യാ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനായി ഇന്ത്യ നാളെ ഇറങ്ങും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ മത്സരം തത്സമയം കാണാം. ശക്തരായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ മഴ മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു.
പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ കെ.എല്‍.രാഹുല്‍ നാളെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആരാധകരുടെ സംശയം. രാഹുല്‍ പ്ലേയിങ് ഇലവനില്‍ എത്തണമെങ്കില്‍ ഇഷാന്‍ കിഷനെ പുറത്തിരുത്തേണ്ടി വരും. അതല്ലെങ്കില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി രാഹുലിനെയും ഇഷാന്‍ കിഷനേയും പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്തും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍/ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്