India vs Nepal Predicted 11: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് നേപ്പാളിനെതിരെ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്