ഇന്ത്യയുടെ ഐതിഹാസിക ഓസീസ് പര്യടനം ഡോക്യൂമെന്ററിയാകുന്നു

Webdunia
വെള്ളി, 3 ജൂണ്‍ 2022 (14:37 IST)
ഇന്ത്യയുടെ ഐതിഹാസിക ഓസീസ് പര്യടനത്തിന്റെ ഡോക്യൂമെന്ററി പുറത്തിറങ്ങുന്നു. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ബയോപിക് ഒരുക്കിയ നീരജ് പാണ്ഡെയാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. ജൂൺ 16ന് വൂട്ട് സെലക്ടിലാകും ഡോക്യുമെന്ററി സ്ട്രീം ചെയ്യുക.
 
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യൻ വിജയം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മറക്കാനാവാത്ത ഒരേടാണ്. പരമ്പരയിലെ ആദ്യമത്സരത്തിൽ വമ്പൻ തോൽവിക്ക് ശേഷം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 2-1നാണ് വിജയം കുറിച്ചത്. വർഷങ്ങളായി ഓസീസ് പരാജയമറിയാത്ത ഓസീസ് കോട്ടയായ ഗാബയിൽ വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.
 
ആദ്യ മത്സരത്തിലെ വമ്പൻ തോൽവിയും തുടരെ അലട്ടിയ പരിക്കുകളും കാരണം റിസർവ് നിരയിൽ നിന്നുള്ള താരങ്ങളുമായാണ് പല മത്സരങ്ങളും ഇന്ത്യ കളിച്ചത്. മുഹമ്മദ് സിറാജിനെതിരെ നടന്ന വംശീയാധിക്ഷേപങ്ങളും പരമ്പരയ്ക്കിടെ ചർച്ചയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article