പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (14:33 IST)
പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2 വിൻഡോകളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്.മാർച്ചിലാണ് അധികം സാധ്യതയെങ്കിലും സെപ്റ്റംബറും ബിസിസിഐ പരിഗണനയിലുണ്ട്.
 
ഇംഗ്ലണ്ട്,ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ഇക്കാര്യങ്ങൾ ചർച്ച നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎല്ലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വെച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് പോസിറ്റീവായാണ് മറ്റ് ക്രിക്കറ്റ് ബോർഡുകളും പ്രതികരിച്ചിരിക്കുന്നത്.
 
രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾ ഇതിനോടകം തന്നെ വനിതാ ടീം ഒരുക്കാൻ താത്പര്യമുള്ളതായി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article