ഇന്ത്യ, ദക്ഷിണാഫ്രിക്ക ‘എ’ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിനായി ഇരു ടീമുകളും വയനാട്ടില്‍ എത്തി. മത്സരം ചൊവ്വാഴ്ച തുടങ്ങും. ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയ ടീമുകള്‍ക്ക് മുത്തങ്ങയില്‍ സ്വീകരണം നല്കി.
ഇന്ത്യ ‘എ’ ടീമിനൊപ്പം പരിശീലകനായ രാഹുല്‍ ദ്രാവിഡും ഉണ്ട്. വയനാട് കൃഷ്‌ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്. തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ ടീമും ഉച്ചകഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമും ഗ്രൌണ്ടില്‍ പരിശീലനം നടത്തും.
ഓഗസ്റ്റ് 18 മുതല്‍ 21 വരെയാണ് ആദ്യമത്സരം. രണ്ടാം ടെസ്റ്റ് 25 മുതല്‍ 28 വരെ. 09.30 മുതല്‍ 04.30 വരെയാണ് കളി. കളി കാണുന്നതിന് പ്രവേശനം സൌജന്യമാണ്. സ്റ്റേഡിയത്തില്‍ 5000 പേര്‍ക്ക് കളി കാണാനുള്ള സൌകര്യം ഉണ്ടാകും. ഇന്ത്യന്‍ ടീം സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിംഗ് ഹന്‍സ് തുടങ്ങിയവര്‍ കളി കാണാനെത്തും.