അഞ്ചാം ഏകദിനം കളിക്കാതെയും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയേക്കും; ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടി

Webdunia
തിങ്കള്‍, 12 ഫെബ്രുവരി 2018 (14:36 IST)
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രവിജയം നേടാന്‍ ഒരു വിജയം കൂടി വേണ്ടിയിരിക്കെ ഇന്ത്യക്ക് ആശ്വാസമായി കാലാവസ്ഥ റിപ്പോര്‍ട്ട്. നാളെ നടക്കാനിരിക്കുന്ന നിര്‍ണായക മത്സരം മഴ തടസപ്പെടുത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മത്സരം നടക്കേണ്ട പോര്‍ട്ട് എലിസബത്തില്‍ ചൊവ്വാഴ്‌ച കനത്ത മഴയായിരിക്കുമെന്നും കളി നടക്കാനുള്ള സാധ്യത വിരളമാണെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.

അഞ്ചാം ഏകദിനം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഏകദിന പരമ്പര വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും സ്വന്തമാകും. 3-1ന് പിന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചു വരാനുള്ള അവസരവും നഷ്‌ടമാകും.

ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്. നാലം ഏകദിനത്തില്‍ മഴ കളിച്ചതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് വരും മത്സരങ്ങള്‍ക്ക് പ്രസക്തിയേറിയതും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ സജീവമായതും.

എന്നാല്‍, കാലവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കാര്യമായി സെന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ നടക്കുന്ന അഞ്ചാം ഏകദിനം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article