ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം; ദക്ഷിണാഫ്രിക്ക ഒന്നാമത് തന്നെ

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2015 (10:06 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ മുന്നേറ്റം. നാല് മത്സരങ്ങളടങ്ങിയ മത്സരത്തില്‍ 3/0 പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിയും സംഘവും രണ്ടാം സ്ഥാനത്ത് എത്തി. പരമ്പര നഷ്‌ടമായെങ്കിലും ദക്ഷിണാഫ്രിക്ക തന്നെയാണ് റാംങ്കിംഗില്‍ ഒന്നാമത്.

മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരം മഴ തടസപ്പെടുത്തുകയായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിന്റെ സൌന്ദര്യമൊന്നുമില്ലാതെ കഴഞ്ഞു പോയ പരമ്പര ഇന്ത്യ നേടിയെങ്കിലും മാറ്റ് കുറഞ്ഞ വിജയമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. സ്‌പിന്‍ പിച്ചൊരുക്കി സന്ദര്‍ശകരെ ഇന്ത്യ കറക്കി വീഴ്‌ത്തുകയായിരുന്നു.