T20 Worldcup: ഗ്രൂപ്പ് ഘട്ടം ഇന്ത്യ എളുപ്പം കടക്കും, സൂപ്പർ 8ൽ ഇന്ത്യയുടെ എതിരാളികൾ ഈ ടീമുകൾ

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (20:32 IST)
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ടി20 ലോകകപ്പിന് കൂടി തിരിതെളിയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയും കാനഡയും പാകിസ്ഥാനും അയര്‍ലന്‍ഡും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ കളിക്കുന്നത്. 2007ലെ ലോകകപ്പ് വിജയത്തിന് ശേഷം ടി20 ലോകകിരീടം സ്വന്തമാക്കാനായില്ല എന്ന നാണക്കേട് മായ്ക്കാനായാണ് ഇത്തവണ ഇന്ത്യ കളത്തിലിറങ്ങുന്നത്.
 
ഗ്രൂപ്പ് എയില്‍ നിന്നും പാകിസ്ഥാനും ഇന്ത്യയും തന്നെയാകും സൂപ്പര്‍ 8ലേക്ക് യോഗ്യത നേടുവാന്‍ സാധ്യതയധികം. പാകിസ്ഥാനടങ്ങിയ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി തന്നെ ഇന്ത്യ അടുത്ത റൗണ്ടിലെത്താനാണ് സാധ്യതയധികവും. ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ മുന്നേറുകയാണെങ്കില്‍ ഗ്രൂപ്പ് ബിയിലെയും ഗ്രൂപ്പ് ഡിയിലെയും രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരുമാകും ഇന്ത്യയ്ക്ക് എതിരാളികള്‍.
 
 ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ,നമീബിയ,സ്‌കോട്ട്ലന്‍ഡ്,ഒമാന്‍ എന്നീ ടീമുകളാണുള്ളത്. ഇതില്‍ ഇംഗ്ലണ്ട്/ ഓസ്‌ട്രേലിയയാകും ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ഒരു എതിരാളി. ഗ്രൂപ്പ് സിയില്‍ കാര്യമായ അട്ടിമറി നടന്നില്ലെങ്കില്‍ ന്യൂസിലന്‍ഡാകും ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ നിന്നും ശ്രീലങ്കയാകും ഇന്ത്യയുടെ എതിരാളികളാകാന്‍ സാധ്യത. ഇത്തരത്തില്‍ ഇംഗ്ലണ്ട്/ഓസ്‌ട്രേലിയ,ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് സൂപ്പര്‍ എട്ടില്‍ എതിരാളികളെങ്കില്‍ 2 മത്സരത്തിലെങ്കിലും വിജയിച്ച് സെമി ഫൈനല്‍ യോഗ്യത നേടുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article