India's squad for T20 World Cup 2024: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ ടീമില്‍

രേണുക വേണു
ചൊവ്വ, 30 ഏപ്രില്‍ 2024 (15:56 IST)
India's squad for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. ശിവം ദുബെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചപ്പോള്‍ റിങ്കു സിങ് റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് തഴയപ്പെട്ടു. ശുഭ്മാന്‍ ഗില്ലും റിസര്‍വ് പട്ടികയിലാണ്. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
 

അനുബന്ധ വാര്‍ത്തകള്‍

Next Article