Indian Squad for T20 World Cup Live Updates: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍. ബിസിസിഐ സെക്രട്ടറി ജയ് ഷായും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. അഹമ്മദബാദിലെ നര്‍മദ ഹോട്ടലില്‍ വെച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച.
ജൂണ്‍ ഒന്നിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയത്വം വഹിക്കുക. 15 അംഗ സ്‌ക്വാഡിനെ തീരുമാനിക്കാനുള്ള അവസാന തിയതി മേയ് ഒന്ന് ബുധനാഴ്ചയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയിരിക്കും ഇന്ത്യയുടെ ടീം പ്രഖ്യാപനം. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ ലോകകപ്പിനുള്ള ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ശിവം ദുബെ, യഷസ്വി ജയ്‌സ്വാള്‍, റിങ്കു സിങ് തുടങ്ങി ഏതാനും യുവതാരങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തും സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കും. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നേരത്തെ തന്നെ ടീമില്‍ ഇടം പിടിച്ചവരാണ്.