ഹൈവോള്‍‌ട്ടേജ് പോരാട്ടം; മാനം തെളിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ അടിച്ചുതകര്‍ക്കുന്നു

Webdunia
ശനി, 19 മാര്‍ച്ച് 2016 (20:48 IST)
ട്വന്റി-20 ലോകകപ്പിന്റെ ഹൈവോള്‍‌ട്ടേജ് മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ 4 പിന്നിട്ടപ്പോള്‍ 19 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷര്‍ജീല്‍ ഖാന്‍  (9*), അഹമ്മദ് ഷെര്‍‌സാദ് (9*) എന്നിവരാണ് ക്രീസില്‍.

7.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.