ജസപ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ വിജയത്തിനരികെ. നാലാം ദിനം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 311 എന്ന നിലയിലാണ് ഇംഗ്ലീഷ് പട. ആദില്‍ റഷീദും (30*) ജയിംസ് ആന്‍ഡേഴ്‌സന്‍ (8*) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ഉയർത്തിയ 521 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 210 റണ്‍സ് പിറകിലാണ്. ജോസ് ബട്‌ലറുടെ (106) സെഞ്ചുറിയും ബെന്‍ സ്‌റ്റോക്‍സിന്റെ (62) ചെറുത്തു നില്‍പ്പുമാണ് അതിഥേയരുടെ തകര്‍ച്ച വൈകിപ്പിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 154 റൺസ് കൂട്ടിച്ചേർത്തു.