ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിൽ ഇക്കുറിയും ടോസ് നഷ്ടമായാണ് ബാറ്റിങ്ങിനിറങ്ങുയതെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാൻ സാധിക്കാതിരുന്ന രോഹിത് ഇത്തവണ ധവാനോടൊപ്പം നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.
മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാനായില്ലെങ്കിലും 44 പന്തിൽ 42 റൺസെടുത്ത രോഹിത്തിനെ നഷ്ടമാവുമ്പോൾ 13 ഓവറിൽ 81റൺസെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് നായകൻ വിരാട് കോലിയോടൊപ്പം അതിവേഗമാണ് ധവാൻ തന്റെ സ്കോറുയർത്തിയത്. ഒരു ഭാഗത്ത് വിരാട് കോലി മികച്ച പിന്തുണ നൽകിയതോടെ വളരെ അനായാസമായാണ് ധവാൻ റണ്ണുകൾ കണ്ടെത്തിയത്. 90 പന്തുകൾ നേരിട്ട താരം 13 ഫോറുകളും ഒരു സിക്സറുമടക്കം സെഞ്ചുറിക്ക് വെറും നാല് റൺസ് അകലെയാണ് പരാജയപ്പെട്ടത്.
ഓസ്ട്രേലിയൻ പേസറായ കെയ്‌ൻ റിച്ചാർഡ്സണാണ് 96 റൺസെടുത്ത ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 35 ഓവറിൽ 216/3 എന്ന നിലയിലാണ്. 7 റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.