WTC Final: ഇന്ത്യ ക്ഷീണിതരാണ്, നിരാശരും, ഓസീസ് 600 റൺസെങ്കിലും നേടുമെന്ന് ഗവാസ്കർ

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (13:22 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിലെ ആദ്യ ദിനത്തില്‍ മികച്ച നിലയിലാണ് ഓസീസ് ബാറ്റിംഗ് അവസാനിപ്പിച്ചത്. റണ്‍സെടുക്കും മുന്‍പ് തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, പിന്നാലെയെത്തിയ മാര്‍നസ് ലബുഷെയ്ന്‍, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ പെട്ടെന്ന് തന്നെ പുറത്താക്കാന്‍ സാധിച്ചിട്ടും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നെത്തിയ സ്മിത്ത്-ട്രാവിസ് ഹെഡ് കൂട്ടുക്കെട്ട് ടീമിനെ ശക്തമായ നിലയില്‍ എത്തിക്കുകയായിരുന്നു. ആദ്യദിനം അവസാനിക്കുമ്പോള്‍ 327 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഓസീസ്.
 
ഇപ്പോഴിതാ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ക്ഷീണിതരും നിരാശരുമായി മാറിയെന്നും മത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ഓസീസ് 600 റണ്‍സടിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ട്രാവിസ് ഹെഡും സ്മിത്തും മികച്ച രീതിയില്‍ കളിക്കുമ്പോള്‍ 550-600 റണ്‍സാകും ഓസീസ് ലക്ഷ്യമിടുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article