മെസി ഇന്റര്‍ മയാമിയില്‍; ബാഴ്‌സ ആരാധകര്‍ക്ക് ഷോക്ക് !

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (11:28 IST)
പ്രിയപ്പെട്ട ക്ലബായ ബാഴ്‌സലോണയിലേക്ക് ലയണല്‍ മെസി തിരിച്ചെത്തില്ല. പി.എസ്.ജി വിട്ട മെസി ഇനി കളിക്കുക അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയില്‍. രണ്ട് വര്‍ഷത്തേക്കാണ് മെസി ഇന്റര്‍ മയാമിയുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് താരം തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്റര്‍ മയാമി. 
 
ഇതാദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ക്ലബുമായി മെസി കരാറിലെത്തുന്നത്. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മെസിക്ക് മയാമിയില്‍ ഓഹരി പങ്കാളിത്തമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ചാണ് മെസി മയാമി തിരഞ്ഞെടുത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article