ഇന്ത്യയുടെ തുടർച്ചയായ ഏഴാമത്തെ പരാജയം, ഏകദിന മത്സരങ്ങളിൽ അഞ്ചാമത്തെ, പിഴയ്ക്കുന്നതെവിടെ ?

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (12:03 IST)
ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും പരാജയം നേരിട്ടതോടെ പരമ്പര നഷ്ടടമായി പ്രതിരോധത്തിൽ നിൽക്കുകയാണ് ഇന്ത്യൻ ടീം. ഈ ടൂർണമെന്റിലെ പരാജയങ്ങൾ മാത്രമല്ല. പരാജയങ്ങൾ ഇന്ത്യയെ തുടർച്ചയായി വേട്ടയാടാൻ ആരംഭിച്ചിരിയ്ക്കുന്നു എന്നാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള ഇന്ത്യയുടെ പ്രകടനത്തിൽനിന്നും വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ തോല്‍വിയാണ് ഇന്നലെ സിഡ്നിയിൽ ഉണ്ടായത്.  
 
ഏഴു തോല്‍വികളില്‍ അഞ്ചും ഏകദിനത്തിലായിരുന്നു എന്നതും ശ്രദ്ദേയമാണ്. ശേഷിച്ച രണ്ടെണ്ണമാവട്ടെ ടെസ്റ്റിലും. ന്യൂസിലാന്‍ഡിനോട് അവരുടെ നാട്ടില്‍ ഏകദിനത്തില്‍ 0-3നും ടെസ്റ്റില്‍ 0-2നും സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരേ നടന്നത്. അതിലും ആദ്യ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ തന്നെ ഇന്ത്യ പരാജയപ്പെട്ടു. ഏഴു മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്ന സാഹചര്യം ഇതിനുമുൻപ് ഉണ്ടായത് 2002-03ലായിരുന്നു. ഏകദിനത്തില്‍ ഇന്ത്യ ഇതിനു മുമ്പ് തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ തോറ്റതാവട്ടെ 2015-16 സീസണിലും.
 
കരുത്തരായ ടീം തന്നെയാണ് എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കുള്ളത്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ലോകോത്തര താരങ്ങൾ കളീയ്ക്കുന്നു. എന്നിട്ടും തുടരെ വലിയ പരാജയങ്ങൾ നേരിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യം നായകൻ വിരാട് കോഹ്‌ലിയിലേയ്ക്കും ടീം മാനേജ്മെന്റിലേയ്ക്കും എത്തും എന്നത് ഉറപ്പണ്. ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ കോഹ്‌ലിയുടെ പ്രധാന വിമർഷകരിൽ ഒരാളായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ താരത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article