സതാംപ്‌റ്റന്‍ ടെസ്‌റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

Webdunia
വ്യാഴം, 31 ജൂലൈ 2014 (18:06 IST)
ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 266 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. 445 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ നിര രണ്ടാമിന്നിംഗ്‌സിൽ 178 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു.

52 റൺസെടുത്ത അജിങ്ക രഹാനെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടാമിന്നിംഗ്‌സിൽ ആറു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്.

തലേ ദിവസത്തെ സ്കോറില്‍ തന്നെ ക്രീസില്‍ നിന്ന രോഹിത് ശര്‍മ(ആറ്) പുറത്തായി. പിന്നീട് പതിവ് പോലെ മടി കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ പവലിയിനിയിലേക്ക് മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ധോണി (ആറ്), ജഡേജ (15), ഭുവനേശ്വര്‍ കുമാര്‍ (പൂജ്യം) മുഹമ്മദ് ഷാമി (പൂജ്യം) പങ്കജ് സിങ് (ഒന്‍പത്) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. സ്കോര്‍ ഇംഗണ്ട്: 569/7 ഡിക്ളയേര്‍ഡ്, 205/4 ഡിക്ളയേര്‍ഡ്. ഇന്ത്യ: 330, 178 (66.4 ഓവര്‍ ‍) ന് പുറത്ത്.