ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ ഇംഗ്‌ളണ്ട് ടീമിനെതിരെ മുന്‍ ഇംഗ്‌ളീഷ് താരങ്ങള്‍ രംഗത്ത്. മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ബോതമും സ്പിന്നര്‍ ഗ്രെയ്ന്‍ സ്വാനുമാണ് ടീമിന്റെ പരാജയത്തില്‍ ആഞ്ഞടിച്ചത്.
ഇന്ത്യക്കെതിരെ ഇംഗ്ളണ്ടിന്റെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം സഹിക്കാനാകുന്നില്ല. ഈ തമാശയെ കുറിച്ച് എന്താണ് ഞാന്‍ പറയേണ്ടതെന്ന് ഇയാന്‍ ബോതം പൊട്ടിത്തെറിച്ചു. ടെസ്‌റ്റ് ജയിച്ച ഈ ടീമിന്റെ പ്രകടനം തന്നെ വിസ്മയിപ്പിച്ചതായും മുന്‍ ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു. ടീമിന് ഏകദിനത്തില്‍ വന്നമാറ്റങ്ങള്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്നും. തെറ്റുകളില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ലെന്നും ബോതം കൂട്ടിചേര്‍ത്തു.
തന്റെ ടീമിന്റെ പ്രകടനത്തില്‍ താന്‍ ദുഖിതനും കുപിതനുമാണെന്ന് മുന്‍ ഇംഗ്‌ളണ്ട് സ്പിന്നര്‍ ഗ്രെയ്ന്‍സ്വാന്‍ പറഞ്ഞു. ടീം മാനേജുമെന്‍രും ക്യാപ്റ്റനുമെല്ലാം ഈ വീഴ്ച്ചയില്‍ നിന്ന് പഠമുള്‍കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.