ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയില്‍ തുടക്കം

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (10:22 IST)
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയിൽ തുടക്കം. തുടർച്ചയായ പത്തൊന്‍പതു ടെസ്റ്റ് മത്സരങ്ങളില്‍ തോൽവി അറിയാതെയാണ് കോഹ്ലിപ്പട ഓസീസിനെ നേരിടാനൊരുങ്ങുന്നത്. ഇതുവരെയുള്ള എല്ലാ നേട്ടങ്ങൾക്കും മകുടം ചാർത്താൻ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയ്ക്കു വിട്ടുനൽകേണ്ടിവന്ന ആധുനിക ക്രിക്കറ്റിലെ കിരീടവും ചെങ്കോലും തിരിച്ചുപിടിക്കാനായാണ് ഓസീസ് ടീമിന്റെ വരവ്. 
 
വിരാട് കോഹ്‍ലി നായകനായ ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇൻഡീസിലും ന്യുസീലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് ടെസ്റ്റിലെ ഒന്നാം റാങ്ക് ഇന്ത്യയെ തേടിയെത്തിയത്. ഓസ്ട്രേലിയ അവസാനം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഓസ്ട്രേലിയയിലാണ് ഇരുടീമും അവസാനം ഏറ്റുമുട്ടിയത്. അന്ന് നാല് ടെസ്റ്റുകളുടെ പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കുകയും ചെയ്തു.
Next Article