ഇന്ത്യൻ ക്യാപ്റ്റനായി മിന്നി "മിന്നുമണി" അരങ്ങേറ്റത്തിൽ വിജയതുടക്കം

Webdunia
വ്യാഴം, 30 നവം‌ബര്‍ 2023 (18:14 IST)
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീം ക്യാപ്റ്റനായുള്ള തുടക്കം ഗംഭീരമാക്കി കേരളത്തിന്റെ അഭിമാനതാരം മിന്നു മണി. ഇംഗ്ലണ്ട് എ ടീമിനെതിരെ പോരാട്ടത്തില്‍ 3 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് 131 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
 
ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ബൗളിംഗില്‍ തിളങ്ങാന്‍ മിന്നുവിനായി. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ 2 വിക്കറ്റ് ഇന്ത്യ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 3 റണ്‍സകലെ വീഴുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article