Sanju Samson: ഈ ഐപിഎല്ലിൽ എനിക്ക് വേറെ തന്നെ റോളാണുള്ളത്, പല മാറ്റങ്ങളും സംഗക്കാര നിർദേശിച്ചിട്ടുണ്ട്: സഞ്ജു സാംസൺ

അഭിറാം മനോഹർ

ചൊവ്വ, 26 മാര്‍ച്ച് 2024 (21:31 IST)
sanju batting
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ ആദ്യ മത്സരത്തില്‍ നേടിയ 82 റണ്‍സ് പ്രകടനത്തിന്റെ ക്രെഡിറ്റ് പരിശീലകന്‍ കുമാര്‍ സംഗക്കാരയ്ക്ക് നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. മാര്‍ച്ച് 24ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 52 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ പ്രകടനത്തിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്‍ മത്സരത്തില്‍ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്.
 
ഐപിഎല്ലിലെ 21മത് അര്‍ധസെഞ്ചുറിയായിരുന്നു മത്സരത്തില്‍ സഞ്ജു സ്വന്തമാക്കിയത്. 2020 മുതല്‍ എല്ലാ ഐപിഎല്‍ സീസണിലും ആദ്യ സീസണില്‍ അര്‍ധസെഞ്ചുറിക്ക് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡും ഇതിനിടെ താരം സ്വന്തമാക്കി. തന്റെ പ്രകടനത്തെ പറ്റി മത്സരശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ. എപ്പോഴും മധ്യനിരയില്‍ ബാറ്റ് ചെയ്യുക എന്നത് സന്തോഷം തരുന്നതാണ്. മത്സരം വിജയിക്കുക കൂടി ചെയ്യുമ്പോള്‍ അത് കൂടുതല്‍ സ്‌പെഷ്യലാണ്. ഇത്തവണ എനിക്ക് ടീമില്‍ വ്യത്യസ്തമായ റോളാണുള്ളത്. കോമ്പിനേഷനുകളിലും ചില മാറ്റങ്ങളുണ്ട്. എനിക്ക് ചില മാറ്റങ്ങള്‍ സംഗക്കാര നിര്‍ദേശിച്ചിട്ടുണ്ട്. ഞാന്‍ അതെല്ലാം പിന്തുടരാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഐപിഎല്‍ കളിക്കുന്നുണ്ട്. തീര്‍ച്ചയായും പരിചയസമ്പത്ത് വലിയ കാര്യമാണ്. സാഹചര്യങ്ങള്‍ മനസിലാക്കാനായി കൂടുതല്‍ സമയം ചെലവഴിക്കുക എന്നത് പ്രധാനമാണ്. സഞ്ജു പറഞ്ഞു.
 
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും എന്റെ ബലഹീനതകളും കരുത്തും മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ പന്തിനോട് പ്രതികരിക്കുന്ന കളിക്കാരനാണ് അതില്‍ ആദ്യ പന്ത് അവസാന പന്തെന്ന വ്യത്യാസമില്ല. സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍