LSG vs RR:ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി സഞ്ജു, രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്‌

അഭിറാം മനോഹർ

ഞായര്‍, 24 മാര്‍ച്ച് 2024 (16:59 IST)
Sanju Samson
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സുമായുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. വമ്പനടികള്‍ക്ക് പേരുകേട്ട ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനെയും ജോസ് ബട്ട്‌ലറിനെയും ചെറിയ സ്‌കോറിന് തന്നെ രാജസ്ഥാന് നഷ്ടമായി. 49 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ ഒത്തുചേര്‍ന്ന റിയാന്‍ പരാഗും സഞ്ജു സാംസണും തമ്മിലുള്ള കൂട്ടുക്കെട്ടാണ് ടീമിനെ കൈപ്പിടിച്ചുയര്‍ത്തിയത്.
 
യശ്വസി ജയ്‌സ്വാള്‍ 24 റണ്‍സും ജോസ് ബട്ട്‌ലര്‍ 11 റണ്‍സും നേടിയാണ് പുറത്തായത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴിക്കേട്ട റിയാന്‍ പരാഗ് ഇത്തവണ നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 29 പന്തില്‍ നിന്നും 43 റണ്‍സാണ് താരം നേടിയത്. 3 സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്ങ്‌സ്. അതേസമയം സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ് മത്സരത്തില്‍ കളം നിറഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ 143 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. 39 പന്തില്‍ 59 റണ്‍സുമായി സഞ്ജുവും 2 റണ്‍സുമായി ഹെറ്റ്‌മെയറുമാണ് ക്രീസില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍