നേരത്തെ രഹസ്യവിവാഹം, ഇപ്പോള്‍ വിവാഹിതനായ നിര്‍മ്മാതാവിനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് അഞ്ജലി
മലയാളി സിനിമ പ്രേമികള്‍ക്കും അടുത്തറിയാവുന്ന നടിയാണ് അഞ്ജലി. തമിഴില്‍ കരിയര്‍ ആരംഭിച്ച നടി തെലുങ്കിലും തിളങ്ങി.പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചു.ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് താരത്തെ ഒടുവില്‍ കണ്ടത്. നടിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.
ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് വാര്‍ത്ത. ഇദ്ദേഹം നേരത്തെ വിവാഹം കഴിച്ച ആളാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് അഞ്ജലിയുമായുള്ള വിവാഹത്തിലേക്ക് എത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍ അത് ആരാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കളുടെ പേരൊക്കെ ചേര്‍ത്ത് ഗോസിപ്പുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. അതിനിടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അഞ്ജലി ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്ന് പറഞ്ഞുകൊണ്ട് നാട്ടില്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമം ആയത്.