ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്കയുടെ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഇതിഹാസ താരം സച്ചിം ടെന്‍ഡുല്‍ക്കര്‍. ഒമ്പതു മാസത്തെ ഇടവേളയ്‌ക്കു ശേഷം ടീമിലെത്തിയ ഇമ്രാന്‍ താഹിര്‍ അപകടകാരിയാണെന്ന് ലിറ്റില്‍ മാസ്‌റ്റര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ടീം ശക്‌തരാണെന്ന് സച്ചിന്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ താരങ്ങളെ തനിക്ക് അടുത്തറിയാം. ഇവരെക്കുറിച്ചു പറായനാണെങ്കില്‍ ഏറെയുണ്ട്. ഏതു ടീമിനെയും തോല്‍പ്പിക്കാനും അവര്‍ക്ക് സാധിക്കും. ആത്മാര്‍ഥമായി കളിക്കുന്ന ഒരുസംഘം കളിക്കാരാണ് ഇന്ത്യയുടേതെന്നും സച്ചിന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്ക ലോകനിലവാരമുള്ള ടീമാണ്. ഇന്ത്യന്‍ പര്യടനത്തില്‍ ടീമില്‍ ഇടം പിടിച്ച ഇമ്രാന്‍ താഹിറിനെ കളിക്കുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിവില്ല്യേഴ്‌സും ഹാഷിം അംലയും ബാറ്റിങ്ങിലും സ്‌റ്റെയിനെയും മോര്‍ണി മോര്‍ക്കലും ബൗളിങ്ങിലും ശക്‌തരാണ്. അതുകൊണ്ടുതന്നെ, ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ആവേശകരം ആകുമെന്നുറപ്പാണെന്നും സച്ചിന്‍ പറഞ്ഞു.