സച്ചിന് നാല്പത് വയസിലും രഞ്ജി കളിക്കാമെങ്കിൽ കോലിയ്ക്കും ആയിക്കൂടെ, കോലി അവസാനം രഞ്ജി കളിച്ചത് എപ്പോഴെന്ന് ചോദിച്ച് ആരാധകർ

അഭിറാം മനോഹർ
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (15:47 IST)
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തില്‍ സൂപ്പര്‍ താരം വിരാട് കോലിക്കെതിരായ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ടി20 ലോകകപ്പോടെ  കുട്ടിക്രിക്കറ്റ് മതിയാക്കിയ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും സമീപകാലത്തൊന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനായില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സ്പിന്‍ ബൗളിംഗിനെതിരെ ഇരുവരും പതറിയപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിടുകയും ചെയ്തു.
 
 ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും കളിക്കാത്തതിനാലാണ് സ്പിന്നിനെതിരെ 2 താരങ്ങളും പതറുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിഹാസ താരമായ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ തന്റെ നാല്പതാം വയസില്‍ പോലും രഞ്ജിയില്‍ കളിച്ചുവെന്നിരിക്കെ എന്തുകൊണ്ട് കോലിയ്ക്കും രോഹിത്തിനും ഇതിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചോദിക്കുന്നു. സച്ചിന്‍ 2013ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വര്‍ഷം പോലും രഞ്ജിയില്‍ കളിച്ച താരമാണ്. കോലിയാകട്ടെ അവസാനമായി 2012ലാണ് രഞ്ജിയില്‍ കളിച്ചത്. ടീം നായകനായ രോഹിത് ശര്‍മയാകട്ടെ 2015-16 സീസണിലാണ് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article