കോഹ്‌ലി ഒന്നാമന്‍, ഒപ്പം ജസ്‌പ്രിത് ബുമ്രയും; നിരാശ പകര്‍ന്ന് മറ്റു താരങ്ങള്‍

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (16:31 IST)
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ട്വന്റി-20 ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്.

എവിന്‍ ലെവിസ്, കെയ്‌ന്‍ വില്യംസണ്‍, ഗ്രെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് താരങ്ങള്‍. പട്ടികയില്‍ കോഹ്‌ലി മാത്രമാണ് ഇന്ത്യക്ക് ആശ്വാസം പകരുന്നത്. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ആദ്യ ഇരുപതില്‍ പോലും എത്താന്‍ സാധിച്ചില്ല.

ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്‌പ്രിത് ബുമ്ര (724 പോയന്റ്) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 719 പോയന്റുമായി ഇമാദ് വസീമും 717 പോയന്റുമായി റാഷിദ് ഖാനും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article