ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റിലും ജയം സ്വന്തമാക്കിയ ഇന്ത്യ ടെസ്‌റ്റ് ക്രിക്കറ്റിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഒരു പോയിന്റ് വ്യത്യാസത്തിൽ പാകിസ്‌ഥാനെ മറികടന്നാണ് വിരാട് കോഹ്‌ലിയും സംഘവും വീണ്ടും ഒന്നാം റാങ്കിലെത്തിയത്.
ഇന്ത്യ ന്യൂസിലന്‍ഡ് അവസാന ടെസ്‌റ്റ് മത്സരം കൂടി കഴിഞ്ഞാലെ ഐസിസി റാങ്ക് പട്ടിക പുറത്തുവിടൂ. പാകിസ്ഥാന് 111 പോയിന്റാണുള്ളത്. മൂന്നാം ടെസ്റ്റ് കൂടി ഇന്ത്യക്കു ജയിക്കാനായാൽ വെസ്‌റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന പരമ്പര തൂത്തുവാരിയാലും പാകിസ്‌ഥാന് ഒന്നാം സ്‌ഥാനത്തേക്കു തിരിച്ചെത്താൻ കഴിയില്ല.
ഇന്ത്യക്ക് മാര്‍ച്ച് വരെ 11 ടെസ്‌റ്റ് മത്സരങ്ങള്‍ കൂടി കളിക്കേണ്ടതുണ്ട്. അതിനാല്‍ റാങ്കിംഗില്‍ ഇന്ത്യ തുടരാനാണ് സൂചന. ഓഗസ്റ്റിലാണ് ചരിത്രത്തിലാദ്യമായി പാക്കിസ്‌ഥാൻ ഒന്നാം റാങ്കിലെത്തുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം റാങ്കിലെത്തിയിരിന്നു.