ഗ്രൗണ്ടിലെ മോശം പെരുമാറ്റം, ഹസരങ്കയ്ക്ക് വിലക്കേർപ്പെടുത്തി ഐസിസി

അഭിറാം മനോഹർ

ഞായര്‍, 25 ഫെബ്രുവരി 2024 (15:01 IST)
അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20 മത്സരത്തിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കക്കെതിരെ ശിക്ഷാനടപടിയുമായി ഐസിസി. ഓണ്‍ ഫീല്‍ഡ് അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കന്‍ നായകന്‍ കൂടിയായ ഹസരംഗയെ 2 മത്സരങ്ങളില്‍ നിന്നും ഐസിസി സസ്‌പെന്‍ഡ് ചെയ്തു.
 
മൂന്നാം ടി20 മത്സരത്തിനിടെ നോബോള്‍ വിളിക്കാത്തതിന്റെ പേരിലായിരുന്നു അമ്പയര്‍ ലിന്‍ഡന്‍ ഹാനിബാലിനിടെ ഹസരംഗ മോശമായി പെരുമാറിയത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഹസരങ്കയ്ക്ക് 3 ഡിമെറിറ്റ് പോയന്റുകളും മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചു. അഞ്ച് ഡി മെറിറ്റ് പോയന്റുകളായതോടെയാണ് 2 മത്സരങ്ങളില്‍ ഹസരംഗയ്ക്ക് വിലക്ക് ലഭിച്ചത്. അഞ്ച് ഡിമെറിറ്റ് പോയന്റുകള്‍ ലഭിച്ചാല്‍ ഒരു ടെസ്‌റ്റോ അല്ലെങ്കില്‍ 2 ടി20/ഏകദിനങ്ങളില്‍ നിന്നും വിലക്ക് എന്നാണ് ഐസിസിയുടെ നിയമം.
 
ഇതോടെ അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന 2 ടി20 മത്സരങ്ങളില്‍ ഹസരംഗയ്ക്ക് കളിക്കാനാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍