ഇംഗ്ലണ്ടിനെ അടിച്ചുനിരപ്പാക്കിയ പ്രകടനം, ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് ജയ്സ്വാൾ

അഭിറാം മനോഹർ

ബുധന്‍, 21 ഫെബ്രുവരി 2024 (20:02 IST)
ഇംഗ്ലണ്ടിനെതിരെ നേടിയ തുടര്‍ച്ചയായ രണ്ട് ഇരട്ടസെഞ്ചുറി പ്രകടനങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍. 14 സ്ഥാനങ്ങള്‍ മുന്നേറി റാങ്കിംഗില്‍ 15മത് സ്ഥാനത്തിലാണ് ഇന്ത്യന്‍ യുവതാരം. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി 2 ടെസ്റ്റ് മത്സരങ്ങളില്‍ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍,വിനോദ് കാംബ്ലി,വിരാട് കോലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
 
വിശാഖപട്ടണം ടെസ്റ്റില്‍ 209 റണ്‍സും രാജ്‌കോട്ട് ടെസ്റ്റില്‍ പുറത്താവാതെ 219 റണ്‍സുമാണ് താരം നേടിയത്. രാജ്‌കോട്ട് ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജ ബാറ്റിംഗ് റാങ്കിംഗില്‍ 41ല്‍ നിന്നും 34മത് റാങ്കിംഗിലെത്തി. രാജ്‌കോട്ട് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് ജഡേജയ്ക്ക് തുണയായത്. അതേസമയം ടെസ്റ്റില്‍ 500 വിക്കറ്റ് തികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ബൗളിംഗില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയാണ് ഒന്നം റാങ്കിംഗിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍