ടെസ്റ്റ് റാങ്കിങ്: മൂന്നാം സ്ഥാനം തിരികെ പിടിച്ച് സ്റ്റീവ് സ്മിത്ത്, വിരാട് കോലി ‌ഒമ്പതാം സ്ഥാനത്ത്

Webdunia
ബുധന്‍, 12 ജനുവരി 2022 (19:46 IST)
ഐസിസി ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനം തിരികെ പിടിച്ച് സ്റ്റീവ് സ്മിത്ത്. ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിനെയാണ് സ്മിത്ത് മറികടന്നത്.
 
റാങ്കിങ് പട്ടികയിൽ ലബുഷെയ്‌ൻ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തേക്കുയർന്നതോടെ റാങ്കിങിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രണ്ടെണ്ണവും ഓസീസ് താരങ്ങൾ സ്വന്തമാക്കി. ജോ റൂട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
 
സൗത്താഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ നായകൻ വിരാട് ഒമ്പതാം സ്ഥാനം നിലനിർത്തി. മൂന്നാം ടെസ്റ്റിൽ 79 റൺസിനാണ് കോലി പുറത്തായത്. അതേസമയം രോഹിത് ശർമ റാങ്കിങിൽ അഞ്ചാം സ്ഥാനം നിലനിർത്തി. 
 
ബൗളർമാരുടെ പട്ടികയിൽ ആറ് സ്ഥാനങ്ങൾ മുകളിലേക്ക് കയറിയ കെയ്‌ൽ ജാമിസൺ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഓസീസിന്റെ നായകനും പേസറുമായ പാറ്റ് കമ്മിൻസും ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബൗളർമാർ.

അനുബന്ധ വാര്‍ത്തകള്‍

Next Article