ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ നാണം കെട്ടു തോറ്റുവെങ്കിലും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ന്യൂസീലന്‍ഡ് (4), ശ്രീലങ്ക (5), ഇംഗ്ലണ്ട് (6), ബംഗ്ലാദേശ് (7), വെസ്റ്റിന്‍ഡീസ് (8), പാകിസ്ഥാന്‍ (9), സിംബാബ്‌വെ (10) എന്നിങ്ങനെയാണ് ഏകദിനത്തില്‍ ടീമുകളുടെ സ്ഥാനം.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഇന്ത്യ എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ ആറുവരെ. ട്വന്റി 20-യില്‍ ശ്രീലങ്ക ഒന്നാമതും പാകിസ്താന്‍ രണ്ടാമതും. ഇന്ത്യ ആറാംസ്ഥാനത്ത്.
ബാറ്റ്‌സ്മാന്മാരില്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് (ടെസ്റ്റ്), ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് (ഏകദിനം), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (ട്വന്റി 20) എന്നിവരാണ് ഒന്നാമത്. ഏകദിനത്തിലും ട്വന്റി-20 യിലും ഇന്ത്യയുടെ വിരാട് കോലി രണ്ടാമതുണ്ട്. ഏകദിത്തില്‍ ധോനി (6), ശിഖര്‍ ധവാന്‍ (7) എന്നിവരും ആദ്യപത്തിലുണ്ട്.
ബോളിംഗില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ (ടെസ്റ്റ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഏകദിനം), സാമുവല്‍ ബദ്രി (ട്വന്റി 20) എന്നിവരാണ് മുന്നില്‍. ഇന്ത്യയുടെ ആര്‍. അശ്വിന്‍ ടെസ്റ്റില്‍ ഏഴാമതും ഏകദിനത്തില്‍ പത്താമതും ട്വന്റി 20-യില്‍ നാലാമതുമാണ്.