കോഹ്‌ലിയും കൂട്ടരും ഇന്ത്യന്‍ ജനതയുടെ അഭിമാനം പാകിസ്ഥാന് വിറ്റു; ടീമിനെ ആജീവനാന്തം വിലക്കണം - കെ ആര്‍ കെ

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (13:04 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആജീവനാന്തം ക്രിക്കറ്റിൽ നിന്നും വിലക്കണമെന്ന് ബോളിവുഡ് നടൻ കെആർകെ.

വിരാട് കോഹ്‌ലിയും സഹതാരങ്ങളും 130 കോടി ജനങ്ങളുടെ ആത്മാഭിമാനം പാകിസ്ഥാന് വിറ്റു. ഇവര്‍ ഒത്തുകളിയിലൂടെ ഇന്ത്യന്‍ ജനതയെ വിഡ്ഡികളാക്കി. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ അംഗീകാരം റദ്ദാക്കണമെന്നും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കെആർകെ ആവശ്യപ്പെട്ടു.

നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരെ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയതെന്നും കെആർകെ ആരോപിച്ചു.
Next Article