ചെന്നൈയ്ക്ക് വേണ്ടി ധോണി ചെയ്യുന്നത് രാജസ്ഥാന് വേണ്ടി ചെയ്യും : റിയാൻ പരാഗ്

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (19:57 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ചില കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതായി റിയാൻ പരാഗ്. അടുത്ത സീസണിൽ രാജസ്ഥാനായി ലോവർ മിഡിൽ ഓർഡറിൽ ആറ്,ഏഴ് സ്ഥാനങ്ങളിൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും ധോണി ചെന്നൈയ്ക്ക് വേണ്ടി എന്താണോ ചെയ്തിരുന്നത് അത് രാജസ്ഥാന് വേണ്ടി ചെയ്യാൻ ആഗ്രഹമുണ്ടെന്നും റിയാൻ പരാഗ് പറഞ്ഞു.
 
ഞാൻ പലതും പഠിക്കുകയാണ്. ബാറ്റിംഗിൽ ആറാമതൊ,ഏഴാമതൊ ആയി കളിക്കുകയെന്നത് ഒട്ടും  എളുപ്പമുള്ള കാര്യമല്ല. ആളുകൾ വിചാരിക്കുന്നത് നിങ്ങൾ ക്രീസിലെത്തിയതും സിക്സുകൾ അടിച്ചുകൂട്ടുമെന്നാണ്. എന്നാൽ ഇതൊന്നും എളുപ്പമുള്ള കാര്യമല്ല. ഞാൻ മികച്ച ചില ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. ഇതിലും മികച്ചതായി കളിക്കാനാകുമെന്ന് എനിക്കറിയാം. ഇപ്പോഴത്തെ എന്റെ പൊസിഷനിൽ ഞാൻ തൃപ്തനാണെങ്കിലും പ്രകടനത്തിൽ തൃപ്തനല്ല.
 
ലോകത്ത് ധോണി മാത്രമാണ് 6,7 പൊസിഷനുകളിൽ കളിച്ച് മികച്ചനേട്ടം ഉണ്ടാക്കിയിട്ടുള്ളത്. അതേ പാതയിൽ  സഞ്ചരിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. അടുത്ത സീസണിൽ കൂടുതൽ മികച്ചവനായി തിരിച്ചെത്താൻ കഴിയുമെന്ന് കരുതുന്നു.പരാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article