കോലി എങ്ങനെ ചീക്കുവായി? പേരിന് പിന്നിലെ രസകരമായ കഥ ഇങ്ങനെ

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (17:22 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ആരാധകരുടെ പ്രിയ താരങ്ങൾക്ക് പലർക്കും രസകരമായ ചില വിളിപ്പേരുകളുണ്ട്. ഹർഭജൻ സിങ്ങ് ടർബനേറ്റർ എന്നറിയപ്പെട്ടപ്പോൾ ജ്യാമി എന്നപേരിലായിരുന്നു രാഹുൽ ദ്രാവിഡ് അറിയപ്പെട്ടത്. ഇന്നത്തെ ഇന്ത്യൻ ടീമിലേക്ക് നോക്കുമ്പോൾ ശിഖർ ധവാൻ ഗബ്ബർ എന്നപേരിലാണ് അറിയപ്പെടുന്നത്. 
 
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാനായ വിരട് കോലിക്കുമുണ്ട് ഇത്തരത്തിലൊരു വിളിപ്പേര്. ചീക്കു എന്നാണ് താരത്തിൻ്റെ വിളിപ്പേര്. മുൻ നായകനായ എംഎസ് ധോനിയാണ് കോലിയുടെ ഈ വിളിപ്പേര് പ്രശസ്തമാക്കിയത്. ഈ പേരിന് പിന്നിലെ കഥയെന്തെന്ന് മുൻപൊരിക്കൽ കോലി തന്നെ വ്യക്തമാക്കിയിരുന്നു. ആ കഥ ഇങ്ങനെ.
 
തടിച്ച കവിളുകളാണ് ചെറുപ്പത്തിൽ വിരാട് കോലിക്ക് ഉണ്ടായിരുന്നത്. ചെവികൾ വലുതായിരുന്നു. ആ സമയത്ത് മുടി ചെറുതാക്കി വെട്ടിയാണ് കോലി നടന്നിരുന്നത്. അതിനാൽ തന്നെ തടിച്ച കവിളുകളും ചെവികളും എടുത്ത് കാണിക്കുമായിരുന്നു. ആ സമയത്ത് ഇന്ത്യയിൽ ചംപക്ക് എന്നൊരു കോമിക്കുമുണ്ടായിരുന്നു. അതിൽ ചീക്കു എന്നൊരു മുയലും. കോലിക്ക് ആ സമയത്ത് വലിയ ചെവികളായതിനാൽ കോച്ച് കോലിയെ ചീക്കു എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ആ വിളിപ്പേര് ഇതുവരെ കോലിയെ പിന്തുടർന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article