അന്ന് നായകന്മാർ കോലിയും റൂട്ടും, ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ഇരുടീമിലും മാറ്റങ്ങൾ അനവധി

ബുധന്‍, 22 ജൂണ്‍ 2022 (21:02 IST)
ഒരു ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങൾ തമ്മിൽ 10 മാസങ്ങളുടെ ഇടവേള എന്നത് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരു അപൂർവതയാകാം. എന്നാൽ ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ജൂലൈ ഒന്നിന് തുടക്കം കുറിക്കുമ്പോൾ ഇത്തരമൊരു അപൂർവതയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.
 
കൊവിഡ് ഭീതിയെ തുടർന്ന് പരമ്പര നീട്ടിവെച്ച് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ സുപ്രധാനമായ മാറ്റങ്ങളാണ് ഇരു ടീമിലും ഉണ്ടായിരിക്കുന്നത്. 10 മാസങ്ങൾക്ക് മുൻപ് ജോ റൂട്ടും വിരാട് കോലിയുമായിരുന്നു ടെസ്റ്റ് ടീം നായകന്മാരെങ്കിൽ ഇന്നത് ബെൻ സ്റ്റോക്സും രോഹിത് ശർമയുമാണ്.
 
ഈ കാലയളവിൽ 2 ഐപിഎൽ ടൂർണമെൻ്റും ഒരു ടി20 ക്രിക്കറ്റ് ലോകകപ്പും നടന്നു. രവി ശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായപ്പോൾ ഇംഗ്ലണ്ടിലും പുതിയ പരിശീലകനെത്തി. ബ്രണ്ടൻ മക്കെല്ലമാണ് ഇംഗ്ലണ്ട് ടീം കോച്ച്. പരമ്പരയിലെ കഴിഞ്ഞ നാല് മത്സരങ്ങളിൽ തിളങ്ങിയ കെഎൽ രാഹുൽ പരിക്കിനെ തുടർന്ന് ടീമിലില്ല. പകരം ശുഭ്മാൻ ഗില്ലാകും ഇന്ത്യൻ ഓപ്പണറാകുക. കൊവിഡ് ബാധിച്ച ആർ അശ്വിൻ കളിക്കാൻ സാധ്യത കുറവ്.
 
അതേസമയം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ടീം വലിയ പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്. പുതിയ നായകൻ്റെ കീഴിൽ വരുന്നതിനൊപ്പം ഹോം ഗ്രൗണ്ടിം കളിക്കാനാകുന്നുവെന്നതും ഇംഗ്ലണ്ടിന് അനുകൂല ഘടകമാണ്. നിലവിൽ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍