India vs Ireland T20 Series: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പര മത്സരക്രമം, സമയം, സ്‌ക്വാഡ്; എല്ലാം അറിയാം

ബുധന്‍, 22 ജൂണ്‍ 2022 (13:18 IST)
ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ജൂണ്‍ 26 നാണ് തുടക്കമാകുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂണ്‍ 26 ന് ഒന്നാം മത്സരവും ജൂണ്‍ 28 ന് രണ്ടാം മത്സരവും. അയര്‍ലന്‍ഡിലെ ഡബ്ലിലിനിലാണ് കളികള്‍ നടക്കുക. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. 
 
ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് രണ്ട് ട്വന്റി 20 മത്സരങ്ങളും ആരംഭിക്കുക. സോണി സിക്‌സ്, സോണി സിക്‌സ് എച്ച്.ഡി. ചാനലുകളിലും സോണി ലിവിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, ഹര്‍ഷല്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപതി, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, ഋതുരാജ് ഗെയ്ക്വാദ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയി 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍