വെസ്റ്റിൻഡീസിനെതിരെ സെഞ്ചുറി, എന്നിട്ടും ഹിറ്റ്മാന് ട്രോളോട് ട്രോൾ

Webdunia
വെള്ളി, 14 ജൂലൈ 2023 (13:08 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ ക്ഷീണം വെസ്റ്റിന്‍ഡീസിനെതിരായ സെഞ്ചുറി പ്രകടനത്തോടെ തീര്‍ത്ത രോഹിത് ശര്‍മയ്ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം തന്നെ ട്രോളുകളും. ക്രിക്കറ്റിലെ ശക്തരായ ശ്രീലങ്ക,വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളുമായി രോഹിത് എന്നും തിളങ്ങാറുണ്ടെന്നാണ് രോഹിത് ശര്‍മയെ വിമര്‍ശിക്കുന്നവര്‍ പരിഹസിക്കുന്നത്.
 
വലിയ ടീമുകള്‍ക്കെതിരെ നിര്‍ണായകമായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ശേഷം ദുര്‍ബലരായ ടീമുകള്‍ക്കെതിരെ റണ്‍സ് വാരിക്കൂട്ടുന്നത് കഴിവല്ലെന്നും രോഹിത് വിമര്‍ശകര്‍ പറയുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിന്‍ഡീസ് ടീമിനെതിരെ പോലും 200 ബോളുകള്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയതെന്നും രോഹിത് വിമര്‍ശകര്‍ ആയുധമാക്കുന്നുണ്ട്. അതേസമയം രോഹിത്തിന്റെ ഫിറ്റ്‌നസിനെ പറ്റിയും പ്രകടനത്തെ പറ്റിയും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ താരത്തിന് ആശ്വാസം നല്‍കുന്നതാണ് വിന്‍ഡീസിനെതിരായ സെഞ്ചുറി പ്രകടനം. ഒക്ടോബറില്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത് ഫോമിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെയും ഉയര്‍ത്തുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article