ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആന്ധ്രയിലും തമിഴ്‌നാട്ടിലും ലഭിക്കുന്നത്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.