മങ്കാദിങ്ങിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു, ദീപ്തിയുടെ വാദം കള്ളമെന്ന് ഇംഗീഷ് ക്യാപ്റ്റൻ

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (18:20 IST)
മത്സരം തീർന്നിട്ടും ദീപ്തി ശർമ്മ ഉയർത്തിവിട്ട മങ്കാദിങ്ങ് വിവാദം അവസാനിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് നോൺ സ്ട്രൈക്കർ ചാർലീ ഡീനെ റണ്ണൗട്ടാക്കും മുൻപ് താക്കീത് നൽകിയിരുന്നുവെന്ന് ഇന്ത്യൻ പേസർ ദീപ്തി ശർമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദീപ്തിയുടെ വാദം തള്ളികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് ടീം ക്യാപ്റ്റനായ ഹീതർ നൈറ്റ്.
 
ദീപ്തി ചെയ്ത കാര്യത്തെ ന്യായീകരിക്കാനായി കള്ളം പറയരുതെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹീതർ നൈറ്റിൻ്റെ പ്രതികരണം. ചാർലീ ഡീനെ റണ്ണൗട്ടാക്കിയതിലൂടെ മത്സരം ഇന്ത്യ 16 റൺസിന് വിജയിച്ചിരുന്നു. ഇന്ത്യൻ വിജയത്തിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തിയിരുന്നു. 
ഇതിന് മറുപടിയുമായി രവിചന്ദ്രൻ അശ്വിനടക്കമുള്ള ഇന്ത്യൻ താരങ്ങളും എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ആരാധകർ രണ്ട് ചേരിയിലായി.
 
ഇതിന് പിന്നാലെയാണ് മങ്കാദിങ്ങിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതായി ദീപ്തി ശർമ്മ വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article