ഞാനാണേൽ സഞ്ജുവിനെ എല്ലാ കളിയിലും കളിപ്പിക്കും, വീണ്ടും പ്രശംസയുമായി ഹർഷ ഭോഗ്ളെ

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (19:01 IST)
ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭാധാരാളിത്തമുള്ള കളിക്കാരനാണ് സഞ്ജു എന്നത് പല മുൻ താരങ്ങളും കമൻ്റേറ്റർമാരും നിരന്തരം പറയുന്ന കാര്യമാണ്. എന്നാൽ സ്ഥിരതയില്ല എന്ന കാര്യമാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും അകറ്റി നിർത്തുന്നത്. അതേസമയം ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആവശ്യം ഒന്നോ രണ്ടോ ഓവറുകൾ കൊണ്ട് മത്സരം മാറ്റിമറിക്കാൻ സാധിക്കുന്ന സഞ്ജുവിനെ പോലുള്ള താരങ്ങളെയാണെന്ന് പറയുന്നവരും ഏറെയാണ്. ഇന്നലെ ഗുജറാത്തിനെതിരായ സഞ്ജുവിൻ്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രഗൽഭ കമൻ്റേറ്ററായ ഹർഷ ഭോഗ്ളെ.
 
ഞാനായിരുന്നു ടീം തെരെഞ്ഞെടുക്കുന്നതെങ്കിലും ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജു എല്ലാ മത്സരവും കളിച്ചേനെ എന്നാണ് ഗുജറാത്ത്‌- രാജസ്ഥാൻ മത്സരത്തിന് പിന്നാലെ ഹർഷ ഭോഗ്ളെയുടെ ട്വീറ്റ്. ഇതിന് മുൻപും പല തവണ ഹർഷ സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥിരസാന്നിധ്യമാകണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന വ്യക്തി കൂടിയാണ് ഹർഷ ഭോഗ്ളെ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article