മോനെ കൊള്ളാം, ആരാണ് എറിയുന്നതെന്ന് നോക്കാതെ നീ അടിച്ചുപറത്തിയില്ലെ: സഞ്ജുവിനെ അഭിനന്ദനം കൊണ്ട് മൂടി സങ്കക്കാര

തിങ്കള്‍, 17 ഏപ്രില്‍ 2023 (14:51 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി രാജസ്ഥാൻ പരിശീലകനായ കുമാർ സങ്കക്കാര. റാഷിദ് ഖാനെതിരെ സഞ്ജു തുടർച്ചയായി നേടിയ 3 സിക്സുകൾ മത്സരത്തെ തന്നെ മാറ്റിമറിച്ചതായും സങ്കക്കാര അഭിപ്രായപ്പെട്ടു. മത്സരശേഷം ടീമംഗങ്ങളുമായി സംസാരിക്കവെയാണ് സങ്ക റോയൽസ് നായകനെ പ്രശംസകൊണ്ട് മൂടിയത്.
 
പവർപ്ലേയിലൂടെ നീ ടീമിനെ മുന്നോട്ട് കൊണ്ടുപോയി എന്നത് മാത്രമല്ല റാഷിദ് ഖാൻ്റെ ഓവറിൽ തുടർച്ചയായി നേടിയ 3 സിക്സുകൾ മത്സരത്തെ തന്നെ മാറ്റിമറിച്ചു. അവരുടെ ഏറ്റവും മികച്ച ബൗളറാണ് റാഷിദ് എന്ന് മാത്രമല്ല നിലവിൽ ടി20യിലെ ഏറ്റവും ബൗളർ കൂടിയാണ് റാഷിദ്. നിങ്ങൾ ഒരു മത്സരത്തിനുള്ളിലാണെങ്കിൽ എന്തും ചെയ്യാൻ സാധിക്കുമെന്നാണ് ഇത് കാണിക്കുന്നത്. അത് റാഷിദ് ഖാനാണോ,ഷെയ്ൻ വോണാണോ,മുരളീധരനാണോ എന്നെല്ലാം നോക്കി നിൽക്കേണ്ടതില്ല. നിങ്ങൾ കളിക്കുള്ളിലാണെങ്കിൽ പന്തിനെയാണ് കളിക്കുന്നത് ഒരിക്കലും ബൗളറെയല്ല. സങ്കക്കാര പറഞ്ഞു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rajasthan Royals (@rajasthanroyals)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍