ഹാര്‍ദ്ദിക്കിന്റെ പരിക്ക്, 2024 സീസണില്‍ രോഹിത് തന്നെ മുംബൈ നായകനാകാന്‍ അവസരമൊരുങ്ങുന്നു?

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (10:57 IST)
ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനത്ത് നിന്നും മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മാറ്റം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നുവെങ്കില്‍ അതിലും അപ്രതീക്ഷിതമായ ഒന്നായിരുന്നു മുംബൈ നായകനായിരുന്ന രോഹിത് ശര്‍മയെ മാറ്റികൊണ്ട് ഹാര്‍ദ്ദിക്കിനെ നായകനാക്കിയ മുംബൈ മാനേജ്‌മെന്റിന്റെ നടപടി. ഈ തീരുമാനത്തിനെതിരെ നിരവധി മുംബൈ ആരാധകരാണ് പ്രതിഷേധവുമായി മുന്നിലേയ്‌ക്കെത്തിയത്.
 
ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഫ്ഗാന്‍ പര്യടനത്തോടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദമായില്ലെന്നും വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റും താരത്തിന് നഷ്ടമായേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് ലോകകപ്പിന് പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും അതിന് പിന്നാലെ വന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും നഷ്ടമായിരുന്നു. ഹാര്‍ദ്ദിക് കളിക്കാത്ത സാഹചര്യത്തില്‍ രോഹിത് ശര്‍മ തന്നെയാകും ഐപിഎല്ലില്‍ മുംബൈയെ നയിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article