പോണ്ടിങ്ങിന് സംഭവിച്ചത് തന്നെയാണ് വില്യംസണിനും സംഭവിക്കുന്നത്: പ്രശ്‌നം ചൂണ്ടി കാണിച്ച് ഹർഭജൻ

Webdunia
ബുധന്‍, 18 മെയ് 2022 (12:33 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് മുൻനിര ഫ്രാഞ്ചൈസികൾ ഇത്തവണ പുറത്തെ‌‌ടുത്തത്. അരങ്ങേറ്റക്കാരായ ഗുജറാത്തും ലഖ്‌‌നൗവും കയ്യടി നേടുമ്പോഴാണ് ടൂർണമെന്റിലെ കരുത്തർ ഒന്നടങ്കം നിറം മങ്ങിയത്. നായകന്മാരുടെ മോശം പ്രകടനങ്ങളായിരുന്നു മിക്ക ടീമുകളെയും ‌പിൻസീറ്റിലാക്കിയത്. ഇ കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവെച്ചത് ഹൈദരാബാദ് നായകനായ കെയ്‌ൻ വില്യംസണാണ്.
 
ഓപ്പണറായി ഇറങ്ങി 208 റൺസാണ് വില്യംസൺ ഈ സീസണിൽ നേടിയത്. 20ൽ താഴെ ശരാശരിയുള്ള താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 100നും താഴെ മാത്രമാണ്. പവർ പ്ലേ ഘട്ടത്തിൽ റൺസ് ഉയർത്തുന്നതിൽ പരാജയമാകുന്നു എന്ന് മാ‌ത്രമല്ല നായകനെന്ന നിലയിൽ താരം സ്വീകരിച്ച പല തീരുമാനങ്ങളും സമ്പൂർണ്ണപരാജയങ്ങളായിരുന്നു. ഇപ്പോഴിതാ മുംബൈ നായകനായ റിക്കി പോണ്ടിങിന് സംഭവിച്ച കാര്യങ്ങൾ തന്നെയാണ് വില്യംസണിനും സംഭവിച്ചതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിൻ താരം ഹർഭജൻ സിങ്.
 
2013ല്‍ പോണ്ടിങ് മുംബൈയുടെ നായകനായിരുന്നപ്പോള്‍ മോശം ഫോമിനെത്തുടര്‍ന്ന് നായകസ്ഥാനം രാജിവെച്ചിരുന്നു. വില്യംസണും ഇതേ വഴിയാണ് പിന്തുടരേണ്ടതെന്നാണ് ഹർഭജൻ പറയുന്നത്.ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനം കൈമാറുന്നതിനെക്കുറിച്ച് വില്യംസണും ആലോചിക്കേണ്ടതാണ്. വീണ്ടും നായകനാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്ത വർഷം ശ്രമിക്കാവുന്നതാണ്. ഹർഭജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article